ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്തി; പ്രദേശത്തെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി; വീഡിയോ

കോൺഗ്രസ് നേതാവ് രാഹുൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്റർ രെവാരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്റെ കളി.

ഹരിയാനയിലെ മഹേന്ദ്രഗറിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. അമ്മ സോണിയാ ഗാന്ധിക്ക് പകരം ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ പോവുകയായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കേണ്ടി വന്നു.

Read Also : വൃദ്ധയിൽ നിന്നും പണം തട്ടിയെടുത്തില്ല, പകരം നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിച്ച് മോഷ്ടാവ്; വീഡിയോ

രിവാരിയിലെ കെഎൽപി കോളജിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. പിന്നീട് പ്രദേശത്തെ കുട്ടികളുമൊത്ത് രാഹുൽ ഗാന്ധി ക്രിക്കറ്റ് കളിച്ച ശേഷമാണ് അവിടെ നിന്ന് റോഡ് മാർഗം ഡൽഹിയിലേക്ക് മടങ്ങിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More