വീണ്ടും സേതുരാമയ്യർ സിബിഐ

ദൂരൂഹമരണങ്ങളിലെ നിഗൂഢത കുശാഗ്രബുദ്ധി കൊണ്ട് തുറന്ന് കാട്ടാൻ സേതുരാമയ്യർ വീണ്ടും രംഗത്ത്. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്.
Read Also: മാമാങ്കം തമിഴിലും മമ്മൂട്ടി തന്നെ സംസാരിക്കും; വൈറലായി ഡബ്ബിംഗ് വീഡിയോ
മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംഗീതസംവിധായകൻ ശ്യാം തുടങ്ങിയവർ തന്നെയാണ് അഞ്ചാമത്തെ ചിത്രത്തിനായും ഒത്തുചേരുന്നത്. തുടർക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം. ആദ്യ ചിത്രമിറങ്ങി 31 വർഷത്തിന് ശേഷമാണ് പരമ്പരയിലെ അഞ്ചാം ചിത്രം വരുന്നത്.
മലയാളികൾക്ക് പരിചിതമല്ലാത്ത ‘ബാസ്‌കറ്റ് കില്ലിംഗ്’ എന്ന പുതിയ കഥാതന്തുവാണ് ഇക്കുറി എസ്എൻ സ്വാമി അവതരിപ്പിക്കുന്നത്. 2020ന്റെ തുടക്കത്തിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ആദ്യചിത്രം ഇറങ്ങിയത്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here