വി എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ. സുധാകരന്

വി എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് വരേണ്ടതെന്നും കെ. സുധാകരന് ചോദിച്ചു. തൊണ്ണൂറില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ല് കണ്ണൂരില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കവെയാണ് കെ. സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്.
വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയില്‍ ഭരണപരിഷ്കാര കമ്മീഷന് പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കും. ‘മലബാറില്‍ ഒരു പഴമൊഴിയുണ്ട് തൊണ്ണൂറില്‍ എടുക്ക്, നടക്കൂന്നാ. ഇത് തൊണ്ണൂറ്റാറാ… തൊണ്ണൂറ്റാറില്‍ വറ്റി വരണ്ട ഈ തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്’ എന്നും കെ. സുധാകരന് ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here