ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികള്‍. പാലാ നല്‍കിയ വിജയകുതിപ്പിലായിരുന്നു ഇടത് പ്രചാരണം. തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചതോടെ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമായി. പ്രചാരണ രംഗത്ത് ശബരിമലയും കൂടത്തായിയുമൊക്കെ നിറഞ്ഞു. കലാശക്കൊട്ടിലേക്ക് അടുക്കുമ്പോള്‍ മാര്‍ക്ക് ദാന വിവാദവും സമുദായങ്ങളുടെ നിലപാടുകളുമാണ് സജീവ ചര്‍ച്ച.
യുഡിഎഫ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടപ്പോള്‍ അവര്‍ ജാതി മത വികാരം ഇളക്കിവിട്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് അവര്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അഞ്ചില്‍ നാലു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ജയിച്ചത് യുഡിഎഫാണ്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. പാലാ ഇഫക്റ്റ് അഞ്ചിടത്തും ആവര്‍ത്തിക്കുമെന്നാണ് ഇടത് പ്രതീക്ഷ. പരസ്യപ്രചാരണം തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here