റാംപ് വാക്ക് പരിശീലനത്തിനിടെ എംബിഎ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

റാംപ് വാക്ക് പരിശീലനത്തിനിടെ എംബിഎ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവിലെ പീന്യ കോളജിലെ വിദ്യാർത്ഥിനിയായ ശാലിനിയാണ് മരിച്ചത്. ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം.

ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായാണ് വിദ്യാർത്ഥിനി റാംപ് വാക്ക് പരിശീലിച്ചത്. പരിശീലനത്തിനിടെ ശാലിനി കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ശാലിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top