Advertisement

അഭിജിത്തിന് ഇടതു ചായ്‌വ്, അദ്ദേഹത്തെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണ്; നൊബേൽ ജേതാവിനെതിരെ പീയുഷ് ഗോയൽ

October 19, 2019
1 minute Read

നൊബേൽ പുരസ്കാര ജേതാവും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ തള്ളി കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീയു​ഷ് ഗോ​യ​ൽ. അഭിജിത്തിൻ്റെ ചിന്തകൾക്ക് ഇടതു ചായ്‌വാണെന്നും അദ്ദേഹത്തെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.

“നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ​തി​ൽ അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ൾ ഇ​ട​തു ചായ്‌വുള്ള​താ​ണെന്നു നിങ്ങൾക്കറിയാം. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യ ന്യാ​യ് പ​ദ്ധ​തി​യെ അ​ദ്ദേ​ഹം പിന്തുണക്കുകയും പ്ര​ശം​സി​ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ ​ചി​ന്ത​യെ ഇ​ന്ത്യ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞു”- ഗോ​യ​ൽ പ​റ​ഞ്ഞു.

അതേ സമയം, ഗോയൽ എന്ത് ചിന്തിക്കുന്നുവോ അത് അദ്ദേഹത്തിനു പറയാമെന്ന് അഭിജിത്തിൻ്റെ അമ്മ നിർമ്മല വിശദീകരിച്ചു. പരാമർശം തൻ്റെ അന്തസിനു നിരക്കാത്തതാണെന്നും അതുകൊണ്ട് തന്നെ അതിനു താൻ മറുപടി പറയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നോട്ടുനിരോധനത്തെ തീവ്രമായി എതിർത്തയാളാണ് അഭിജിത്ത് ബാനർജി. ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രശനങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം തീവ്ര ദേശീയതക്കെതിരെയും രംഗത്തു വന്നിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിലാണ് അഭിജിത്തിനു നൊബേൽ ലഭിച്ചത്. അഭിജിത്തിനൊപ്പം എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രെമർ എന്നിവർ പുരസ്‌കാരം പങ്കിടുകയായിരുന്നു. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top