അമേരിക്കയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ഒറ്റപ്പറക്കൽ; പരീക്ഷണവുമായി ഓസ്‌ട്രേലിയൻ വിമാനകമ്പനി

വിമാനയാത്ര രംഗത്ത് പുതിയ പരീക്ഷണവുമായി ഓസ്‌ട്രേലിയൻ വിമാനകമ്പനി ക്വാന്റിസ് എയർവേസ് രംഗത്ത്. ലോകത്തിൽ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദീർഘദൂര യാത്രാവിമാനം ക്വാന്റിസിന്റെ ആയി തീർന്നിരിക്കുകയാണ്. വിമാനം 19 മണിക്കൂർ അധികം വരുന്ന സഞ്ചാരത്തിന് ശേഷം ഞായറാഴ്ച രാവിലെ ഓസ്‌ട്രേലിയയിൽ ലാൻഡ് ചെയ്തു. ന്യൂയോർക്കിൽ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്.

ക്വാന്റാസിന്റെ ക്യൂഎഫ്7879 വിമാനമാണ് 19 മണിക്കൂറും 16 മിനിറ്റുമെടുത്ത് ന്യൂയോർക്കിൽ നിന്ന് സിഡ്‌നിയിലേക്ക് നേരിട്ട് ദീർഘദൂരം പറന്നത്. ഇത് കമ്പനിയുടെ ‘ അൾട്രാ ലോങ് ഹൗൾ’ യാത്രപദ്ധതിയിലെ മൂന്ന് യാത്രകളിൽ ആദ്യത്തെതാണ്. 49 ആളുകളെയും കൊണ്ടാണ് വിമാനം പറന്നത്. 16,000 കിലോമീറ്റർ ഇവരെയും കൊണ്ട് വീണ്ടും ഇന്ധനം നിറക്കാതെ വിമാനം യാത്ര ചെയ്തു. ‘ചരിത്ര നിമിഷം’ എന്നാണ് ക്വാന്റിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലൻ ജോയ്‌സ് ഇതിനെ വിശേഷിപ്പിച്ചത്.

ദീർഘദൂരയാത്രക്കായി വിമാനത്തിൽ കയറുമ്പോൾ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ജെറ്റ്‌ലാഗ് പഠിക്കാൻ വേണ്ടി രണ്ട് യൂണിവേഴ്‌സിറ്റികളുമായി കമ്പനി കൈകോർത്തിട്ടുണ്ട്. വിവിധ ടൈംസോണുകളിലൂടെ സഞ്ചരിച്ച് 19 മണിക്കൂർ കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാന്റിസ്.

പരീക്ഷണ പറക്കലാണ് ക്വാന്റിസ് നടത്തിയത്. ഇങ്ങനെ ദീർഘദൂരം പറക്കുമ്പോൾ വിമാനങ്ങളും മനുഷ്യർക്കും വരുന്ന പ്രശ്‌നങ്ങൾ പഠിച്ച് പ്രതിവിധികൾ കണ്ടെത്തിയതിന് ശേഷം മാത്രമേ ഈ സർവീസ് ആരംഭിക്കുകയുള്ളു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top