കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂർ, എറണാകുളം, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യവും, കനത്ത മഴ പെയ്യുന്നതും കണക്കിലെടുത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് തൃശൂർ ജില്ലയിലെ അംഗനവാടികൾക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം സ്കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മറ്റ് അവധി ദിവസങ്ങളിൽ, നഷ്ടപ്പെട്ട അധ്യയന മണിക്കൂറുകൾ ക്രമീകരിക്കണമെന്നും കളക്ടർ അറിയിച്ചു.
മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ കോളജുകൾ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കോളജുകൾ പ്രവർത്തിക്കും. യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here