ഡൽഹിയിൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം നവംബർ ഒന്നിന് ഡൽഹി ഹൈക്കോടതി പരിശോധിക്കും

ഡൽഹിയിൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള ആം ആദ്മി സർക്കാരിന്റെ തീരുമാനം നവംബർ ഒന്നിന് ഡൽഹി ഹൈക്കോടതി പരിശോധിക്കും. അഭിഭാഷകനായ ശശ്വത് ഭരദ്വാജ് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സർക്കാർ ഉത്തരവ് ഹാജരാക്കാൻ നിർദേശിച്ചു.

ജനങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കാനാണ് നീക്കം. സ്ത്രീകളെ ഒഴിവാക്കിയത് കടുത്ത ലിംഗ വിവേചനമാണെന്നും ഹർജിയിൽ ആരോപിച്ചു. നവംബർ അഞ്ച് മുതൽ പതിനഞ്ച് വരെയാണ് ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top