കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവം; ഹൈക്കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി

കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചതിനെ ചോദ്യം ചെയ്ത ജസ്റ്റിസ് എൻവി രമണ, ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നാളെ പരിഗണിക്കാമെന്നും വ്യക്തമാക്കി. അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അയോഗ്യരാക്കപ്പെട്ട പതിനഞ്ച് എംഎൽഎമാരുടെയും സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടതിയുടെ തീർപ്പ് വരുന്നത് വരെ കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here