കൂടത്തായി കൂട്ടക്കൊലക്കേസ്:’വ്യാജ ഒസ്യത്ത്’ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിച്ചേക്കും

കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട ഭൂമിയിടപാടിന്റെ അന്വേഷണ റിപ്പോർട്ട് റവന്യൂ വകുപ്പ് തിങ്കളാഴ്ച സമർപ്പിച്ചേക്കും. വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ തഹസിൽദാർ ജയശ്രീ സഹായിച്ചെന്ന് ജോളി മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തത്. 2005 മുതലുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചെന്ന്ഡെപ്യൂട്ടി കളക്ടർ സി ബിജു പറഞ്ഞു
കളക്ടർ സാംബശിവ റാവുവിന്റെ നിർദ്ദേശപ്രകാരമാണ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തുന്നത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
നേരത്തെ കൂടത്തായി വില്ലേജ് ഓഫീസർമാരായിരുന്ന മധുസൂദനൻ നായർ, കിഷോർഖാൻ, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫീസർ ഷിജു, ഇപ്പോഴത്തെ തിരുവമ്പാടി വില്ലേജ് ഓഫീസർ സുലൈമാൻ എന്നിവരുടെ മൊഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കളക്ടറേറ്റിൽ വച്ച് രേഖപ്പെടുത്തിയത്.
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തിൽ തഹസിൽദാർ ജയശ്രീയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജയശ്രീയുടെ സുഹൃത്തായിരുന്നു കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി. ജയശ്രീയുടെ മകളുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here