മാർക്ക് ദാന വിവാദം; അദാലത്ത് സംബന്ധിച്ച രേഖകൾ ചോർന്നത് അന്വേഷിക്കാൻ ഉത്തരവിട്ട് എംജി സർവകലാശാല

മാർക്ക് ദാന വിവാദത്തിൽ അദാലത്ത് സംബന്ധിച്ച രേഖകൾ ചോർന്നതിൽ മഹാത്മാഗാന്ധി സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് രജിസ്ട്രാർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് യൂണിവേഴ്‌സിറ്റി ഭരണ വിഭാഗത്തിന്റെ ഉത്തരവ്. രജിസ്ട്രാർ ഡോ. കെ സാബുക്കുട്ടനാണ് ആദ്യം അന്വേഷണത്തിന് നിർദേശം നൽകിയതെങ്കിലും, സാബുക്കുട്ടൻ അസൗകര്യം അറിയിച്ചതിനെ തുർന്ന് ചുമതല മാറ്റി നൽകുകയായിരുന്നു.

ഫെബ്രുവരി ഇരുപത്തിരണ്ടിന് നടന്ന അദാലത്തിൽ ബിടെക് വിദ്യാർത്ഥിക്ക് വേണ്ടി മാർക്ക് ദാനം നടത്തിയ സംഭവമാണ് വിവാദമായത്. സിൻഡിക്കേറ്റിനെ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലും, പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീനും ഇടപെടൽ നടത്തിയെന്നാണ് തെളിഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് അദാലത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

അദാലത്തിന് തലേദിവസം മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റ് തീരുമാനം എടുത്തുവെന്നും, മന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വി.സി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അദാലത്തിന്റെ രേഖകൾ ചോർന്നതിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top