ഇന്നത്തെ പ്രധാന വാർത്തകൾ(21-10-2019)

സംവിധായകൻ ശ്രീകുമാർ മേനോൻ എതിരെ പരാതിയുമായി മഞ്ജു വാര്യർ
സംവിധായകൻ ശ്രീകുമാർ മേനോൻ എതിരെ പരാതിയുമായി നടി മഞ്ജു വാര്യർ
ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയെന്നു കാട്ടി നടി ഡിജിപിയ്ക്ക് പരാതി നൽകി.
ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും
അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തോളം ഇത്തവണ ഒരിടത്തും എത്തിയില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാഴാഴ്ച പുറത്ത് വരും.
ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും
ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് സമയം അവസാനിച്ചു
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും ചില ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിരയാണുള്ളത്. എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഭേദപ്പെട്ട വോട്ടിംഗ് രേഖപ്പെടുത്തി.
ന്യൂനമർദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിർദേശം
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിനാല്‍ സര്‍ക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു
അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഭീൽ ജോൺസണാണ് മരിച്ചത്.
അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു
ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയിൽ, നാല് മണ്ഡലങ്ങളിൽ 50 ശതമാനം പിന്നിട്ടു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കനത്ത മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചു. വട്ടിയൂര്‍ക്കാവില്‍ 51.47 ശതമാനവും കോന്നിയില്‍ 56.47 ശതമാനവും അരൂരില്‍ 61.47 ശതമാനവും എറണാകുളത്ത് 40.36 ശതമാനവും മഞ്ചേശ്വരത്ത് 56.74 ശതമാനവും പോളിംഗ് ഇതുവരെ രേഖപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയില്‍, നാല് മണ്ഡലങ്ങളില്‍ 50 ശതമാനം പിന്നിട്ടു
എറണാകുളം ഉൾപ്പെടെ കേരളത്തിലെ 7 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
സംസ്ഥാനത്ത് വിവിധിയിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഏഴ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം ഉൾപ്പെടെ കേരളത്തിലെ 7 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here