മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ നൽകിയത് പത്ത്‌കോടി എൺപത്തിയേഴ് ലക്ഷം രൂപ

മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച വിവരങ്ങളും കൈമാറി.
ജെയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം കേൾക്കാതെയാണെന്നും അറിയിച്ചു. 138 ദിവസം കൊണ്ട് എല്ലാ ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് താൻ തന്നെയാണ് മേൽനോട്ടം വഹിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here