മഞ്ചേശ്വരത്ത് എം സി കമറുദീന്‍ ലീഡ് ചെയ്യുന്നു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന്‍ ലീഡ് ചെയ്യുന്നു. 2714 വോട്ടുകള്‍ക്കാണ് എം സി കമറുദീന്‍ ലീഡ് ചെയ്യുന്നത്. 75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. യുഡിഎഫ് ഭരിക്കുന്ന വോര്‍ക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 79 ശതമാനത്തിലേറെ.
യുഡിഫിന്റെ ശക്തികേന്ദ്രമായ മംഗല്‍പ്പാടിയാണ് പോളിംഗില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മംഗല്‍പ്പാടിയില്‍ 74 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തിയ മീഞ്ച, പൈവളിഗെ, എന്‍മഗജെ എന്നീ പഞ്ചായത്തുകളില്‍ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ന്യൂനപക്ഷ വോട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ ഹിന്ദു വോട്ടിന്റെ കാര്യത്തില്‍ ഈ ആത്മവിശ്വാസം ബിജെപിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here