Advertisement

എസ് എ ആർ ഗീലാനി അന്തരിച്ചു

October 24, 2019
0 minutes Read

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൾ റഹ്മാൻ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ഗീലാനിയുടെ മരണം. 2001 പാർലമെന്റ് ആക്രമണ കേസിൽ പ്രത്യേക കോടതി ഗീലാനിക്ക് വധശിക്ഷ വിധിച്ചെങ്കിലും തെളിവില്ലെന്ന് കണ്ട് സുപ്രിംകോടതി വെറുതെ വിട്ടിരുന്നു.

ഡൽഹി സർവകലാശാലയിലെ സാകിർ ഹുസൈൻ കോളജിൽ അറബി അധ്യാപകനായിരുന്നു ഗീലാനി. പാർലമെന്റ് ആക്രമണ കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഗീലാനിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ജെഎൻയുവിൽ സമാനമായ പരിപാടി നടന്നത് വിവാദമായി ദിവസങ്ങൾക്കകമായിരുന്നു ഇത്. തുടർന്ന് 2016 ൽ ഗീലാനിയുടെ പേരിൽ രാജ്യദ്രോഹത്തിനും കേസെടുത്തിരുന്നു.

പാർലമെന്റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഗീലാനിയെ അറസ്റ്റുചെയ്‌തെങ്കിലും 2003 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി മതിയായ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കി. 2005 ആഗസ്റ്റിൽ സുപ്രിംകോടതി കീഴ്‌ക്കോടതി വിധി ശരിവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top