കോന്നിയിൽ എൽഡിഎഫ് മുന്നേറുന്നു; എറണാകുളം തിരിച്ചുപിടിച്ച് യുഡിഎഫ്

ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് എറണാകുളവും കോന്നിയും. യുഡിഎഫ് മുന്നേറിക്കൊണ്ടിരുന്ന കോന്നിയിൽ നിലവിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത് എൽഡിഎഫിൽ നിന്ന് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.

കോന്നിയിൽ എൽഡിഎഫിന്റെ കെയു ജനീഷ് 343 വോട്ടുകൾക്ക് മുന്നേറുകയാണ്. എറണാകുളത്ത് യുഡിഎഫിന്റെ ടിജെ വിനോദ് 1967 വോട്ടുകളോടെ മുന്നേറുകയാണ്.
പോളിംഗ് ദിവസമുണ്ടായ വെള്ളക്കെട്ടോ, പാലാരിവട്ടം പാലം മുതൽ കോൺഗ്രസിനെ വെട്ടിലാക്കിയ വിവാദങ്ങളോ മണ്ഡലത്തിൽ യുഡിഎഫിനുള്ള മമത കുറച്ചില്ല എന്നാണ് നിലവിലെ ലീഡ് നമ്മോട് പറയുന്നത്.

നിലവിലെ ലീഡ് നില –

വട്ടിയൂർക്കാവ്-വികെ പ്രശാന്ത്-എൽഡിഎഫ്-1079
കോന്നി-കെയു ജനീഷ്-എൽഡിഎഫ്-343
അരൂർ-ഷാനിമോൾ ഉസ്മാൻ-യുഡിഎഫ്-641
എറണാകുളം-ടിജെ വിനോദ്-യുഡിഎഫ്-1967
മഞ്ചേശ്വരം-എംസി ഖമറുദ്ദീൻ-യുഡിഎഫ്-2714

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top