ഇനി ചവിട്ടി വിടാം; നാലുവരിപ്പാതകളിലെ പരമാവധി വേഗം ഇനി 100 കിലോമീറ്റർ

നാലുവരിപ്പാതകളിലെ പരമാവധി വേഗം ഇനി 100 കിലോമീറ്റർ. കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ പുതുക്കിയ വിജ്ഞാപനമനുസരിച്ചുളള ഈ വേഗപരിധി സംസ്ഥാനത്തെ ദേശീയപാതകളിൽ നടപ്പാക്കിത്തുടങ്ങി. എട്ടു സീറ്റുകൾ വരെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധിയാണ് മണിക്കൂറിൽ 100 കിലോമീറ്ററാക്കി ഉയർത്തിയത്. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.

അതേസമയം, ചരക്കു വാഹനങ്ങളുടെയും ബൈക്കുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ഓട്ടോറിക്ഷയുടെ പരമാവധി വേഗത 50 കിലോമീറ്ററാണ്.

സേലം- കൊച്ചി ദേശീയ പാത 544ല്‍ വാളയാറിനും വടക്കാഞ്ചേരിക്കുമിടയിലെ ക്യാമറകളില്‍ പുതുക്കിയ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top