വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണം: ശശി തരൂര്‍ എംപി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കണക്കുകള്‍ അനുസരിച്ച് 13867 വോട്ടിന്റെ ലീഡാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നോട്ടുപോകാതെയാണ് വി കെ പ്രശാന്ത് മുന്നേറിയത്. എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here