ബൈക്കിലെത്തി ടെക്‌നോപാർക്കിലെ യുവതികളെ ഉപദ്രവിച്ച മദ്രസ അധ്യാപകൻ പിടിയിൽ

കഴക്കൂട്ടത്ത് ബൈക്കിലെത്തി ടെക്‌നോപാർക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്ത ശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിലായി. വെട്ടുറോഡ് പാച്ചിറ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് സാദിഖിക്കാണ്(34) അറസ്റ്റിലായത്.

ഇൻഫോസിസിൽ ജോലിചെയ്യുന്ന യുവതിയെ ബൈക്കിലെത്തിയ ഇയാൾ ഉപദ്രവിച്ച് രക്ഷപ്പെട്ടിരുന്നു. അവർ ബൈക്കിന്റെ നമ്പർ അറിയിച്ചതിനെതുടർന്ന് തുമ്പ പൊലീസ് എസ്എച്ച്ഒ ചന്ദ്രകുമാർ ബൈക്ക് രജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകൾ പരിശോധിച്ചു. ശേഷമാണ് ബൈക്ക് ഉടമയായ മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ സ്ഥിരമായി സന്ധ്യക്ക് ടെക്‌നോപാർക്കിന് പുറത്ത് ഒറ്റക്ക് നടന്നുപോകുന്നതോ ബസ് കാത്തുനിൽക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടാറുണ്ടെന്ന് മനസ്സിലായി എന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top