Advertisement

തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയിൽ

October 26, 2019
0 minutes Read

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയിൽ. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് പ്രതിസന്ധി വർധിപ്പിച്ചു. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിൽ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. 25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മണപ്പാറയിൽനിന്ന് ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിതി സങ്കീർണമാണെന്ന് കണ്ടതോടെ കൂടുതൽ രക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top