Advertisement

ശുഭയാത്രാ പദ്ധതി; 500 ഓളം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍

October 26, 2019
1 minute Read

ശുഭയാത്ര പദ്ധതിയിലൂടെ 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ പര്‍ച്ചേസ് അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 500 ഓളം ഭിന്നശേഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,000ത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇ – ടെണ്ടര്‍ നടപടികളില്‍ ടെണ്ടര്‍ സമര്‍പ്പിച്ച നാല് ബിഡുകളില്‍ നിന്ന് സാങ്കേതിക സമിതിയും ധനകാര്യ പരിശോധന സമിതിയും ശുപാര്‍ശ ചെയ്ത സ്ഥാപനത്തില്‍ നിന്ന് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോപ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് വകുപ്പുതല വാങ്ങല്‍ സമിതി (ഡിപിസി) അനുമതി നല്‍കിയത്.

വാഹനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഗവണ്‍മെന്റ് വിതരണമാണെന്നും ബാങ്കുകള്‍ക്കോ വ്യക്തികള്‍ക്കോ ഈടുവെക്കാനോ വില്‍ക്കാനോ പാടില്ല എന്നും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയായിരിക്കും സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top