Advertisement

താനൂർ വധം; രാഷ്ട്രീയ പ്രേരിത കൊലപാതകം തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

October 26, 2019
Google News 0 minutes Read

താനൂർ അഞ്ചുടി ഇസ്ഹാഖ് വധം രാഷ്ട്രീയ പ്രേരിത കൊലപാതകം തന്നെയെന്ന് താനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജസ്റ്റിൻ ജോൺ. നേരത്തെ വെട്ടേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷംസുദ്ദീന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ സിപിഐഎം പ്രവർത്തകരാണ് പ്രതികൾ. മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടനുണ്ടാകും. കൊലക്കുപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. മുസ്ലിം ലീഗ് പ്രവർത്തകനും അഞ്ചുടി സ്വദേശിയുമായ ഇസ്ഹാഖിനെയാണ് കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി ആയിരുന്നു ആക്രമണം.

കൊലയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു.  എന്നാൽ കൊലപാതകത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതലത്തിലേക്ക് നായിച്ചതെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here