താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കുപ്പന്റെപുരയ്ക്കൽ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കൊല ചെയ്തത് നാലംഗസംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതിക്കും ഗൂഢാലോചന നടത്തിയവർക്കുമായുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് മുസ്ലീം ലീഗ് പ്രവർത്തകനായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള പള്ളിയിൽ ജുമയ്ക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഇസ്ഹാഖിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു. ഉടൻ തന്നെ ഇസ്ഹാഖിനെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജന്റെ സാന്നിധ്യത്തിലാണെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചിരുന്നു. താനൂർ അഞ്ചുടിയിൽ പി ജയരാജൻ എത്തിയതിനും പ്രതികളെന്ന് സംശയിക്കുന്നവരോടൊപ്പം യോഗം ചേർന്നതിനും ചിത്രങ്ങൾ തെളിവായി ഉയർത്തിയായിരുന്നു പി കെ ഫിറോസ് ആരോപണം ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here