63-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. അടുത്ത മാസം 16 മുതൽ 19 വരെ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്പോർട്സ് കോംപ്ലക്സിൽവച്ചാണ് കായികോത്സവം നടക്കുന്നത്.
95 ഇനങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ മത്സരിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡുകളും വ്യക്തിഗത ചാമ്പ്യന്മാർക്ക് അരപ്പവന്റെ സ്വർണ്ണപ്പതക്കവും നൽകും. നിലവിലുള്ള സംസ്ഥാന റെക്കോഡ് ഭേദിക്കുന്നവർക്ക് 4000 രൂപയും ദേശീയ റെക്കോഡ് മറികടക്കുന്നവർക്ക് 10000 രൂപയും കാഷ് അവാർഡായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ ഫിനിഷിങ് സിസ്റ്റം, ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷറർ എന്നീ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് മത്സരവിജയികളെ കണ്ടെത്തുക.16 വർഷത്തിന് ശേഷമാണ് കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here