പ്രധാനമന്ത്രിക്ക് വീണ്ടും പാകിസ്താൻ വ്യോമ പാത നിഷേധിച്ചു

പ്രധാനമന്ത്രിയ്ക്ക് വീണ്ടും പാകിസ്താൻ വ്യോമ പാത നിഷേധിച്ചു. സൗദി സന്ദർശനത്തിന് പോകാൻ ഇന്ത്യ അനുമതി തേടിയെന്ന് പാകിസ്താൻ പറഞ്ഞു. എന്നാൽ കാശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നടപടി കാരണം പാത നിഷേധിക്കുന്നുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി അറിയിച്ചു. അതേസമയം, ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

സൗദിയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി സൗദിയിലേക്ക് പോകുന്നത്.  ഒക്ടോബർ 28,29 തിയതികളിലാണ് ബിസിനസ് ഉച്ചകോടി.

സൗദിയിലെ സൽമാൻ രാജാവ്, കിരീടവകാശിയായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി മോദി ചർച്ച നടത്തും. കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളും നിലപാടും സൗദി ഭരണാധികാരികളെ മോദി അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top