അയോധ്യാ ഭൂമിതർക്ക കേസിൽ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോഴുണ്ടായ സാമൂഹ്യസാഹചര്യം ഓർത്തെടുത്ത് നരേന്ദ്ര മോദി മൻ കി ബാത്തിൽ

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അയോധ്യാ കേസ് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് മുമ്പ് ചിലർ ചൂഷണത്തിന് ശ്രമിച്ചുവെന്നും, അനിഷ്ടസംഭവങ്ങളുണ്ടാകാത്തത് രാജ്യത്തിന്റെ ശക്തിയാണെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം.
അയോധ്യാ ഭൂമിതർക്ക കേസിൽ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോഴുണ്ടായ സാമൂഹ്യസാഹചര്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ ഓർത്തെടുത്തത്. 2010 സെപ്റ്റംബറിൽ എന്തായിരുന്നു സ്ഥിതി. ചില ആൾക്കാരും ഗ്രൂപ്പുകളും അന്നത്തെ സാഹചര്യം ചൂഷണം ചെയ്യാൻ ശ്രമിച്ചു. ചിലർ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി.
Read Also : ‘ചർച്ചകൾ തീവ്രമാകാതിരിക്കാൻ ശ്രദ്ധിക്കണം’; അയോധ്യാ കേസിൽ മാധ്യമങ്ങൾക്ക് മാർഗനിർദേശം
എന്നാൽ, വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളും സിവിൽ സമൂഹവും അടക്കം സംഘർഷസാഹചര്യം ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അയോധ്യാകേസിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here