തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു; സമാന്തര കിണർ നിർമാണം പുരോഗമിക്കുകയാണ്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമം 50 മണിക്കൂർ പിന്നിട്ടു. കുഴൽക്കിണറിന്റെ അടുത്ത് സമാന്തരമായി കിണർ കുഴിക്കുന്നത് പുരോഗമിക്കുകയാണ്. റിഗ് ഉപയോഗിച്ച് 110 അടിയിലാണ് കിണർ നിർമിക്കുന്നത്.
തുരങ്കം നിർമിച്ച കിണറിനെ കുഴൽക്കിണറുമായി ബന്ധിപ്പിച്ച് കുട്ടിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ റിംഗിന്റെ മൂർച്ച നഷ്ട്ടപ്പെട്ടതിനാൽ പുതിയ റിംഗ് എത്തിച്ചു. പാറ ഉളതിനാൽ സാവധാനത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കുട്ടി അബോധാവസ്ഥയിലാണെന്ന് ക്യാമറയിലൂടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കുട്ടിയിൽ നിന്ന് പ്രതികരണം ലഭ്യമായിട്ട് 30 മണിക്കൂർ പിന്നിട്ടു. ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നാളെ പുലർച്ചയോടെ കിണർ നിർമാണം പൂർത്തിയാക്കി രക്ഷാപ്രവർത്തനം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here