Advertisement

കേരളത്തെ പുനർനിർമിക്കാൻ ട്വന്റിഫോർ കൈകോർക്കുന്നു ‘റൗണ്ട് ടേബിളിലൂടെ’

October 28, 2019
1 minute Read

കേരളത്തെ പുനർനിർമിക്കാൻ ട്വന്റിഫോർ ഒപ്പം ചേരുന്നു. സംപ്രേഷണം തുടങ്ങി നാളുകൾക്കകം മലയാളികൾ നെഞ്ചേറ്റിയ വാർത്താ ചാനൽ ‘ട്വന്റിഫോർ’ നവ കേരള നിർമാണത്തിന്റെ ഭാഗമാകുന്നു. നവകേരളം എന്താകണം, എങ്ങനെയാവണം എന്ന വിഷയം തുറന്ന് ചർച്ചയ്ക്ക് വയ്ക്കുന്ന ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസിൽ നടക്കുന്ന ചർച്ച ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 2019 ഒക്ടോബർ 30 ബുധൻ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്താണ് 24 റൗണ്ട് ടേബിൾ നടക്കുക.

റൗണ്ട് ടേബിളിൽ ഉയരുന്ന നിർദേശങ്ങൾ സമാഹരിച്ച് ട്വന്റിഫോർ നവകേരള നിർമിതിക്കായി സർക്കാരിന് കൈമാറും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാകും മുഖ്യാതിഥി. മന്ത്രിമാർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സാങ്കേതിക-വിഷയ വിദഗ്ധർ വ്യാവസായിക പ്രമുഖർ തുടങ്ങിയവരാകും റൗണ്ട് ടേബിളിൽ പങ്കെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top