Advertisement

‘കുട്ടികൾക്ക് ഇഷ്ടമായിരുന്നു, അവരുടെ പ്രായം അതായിരുന്നു’; വാളയാർ കേസിൽ ഡിവൈഎസ്പി സോജൻ ട്വന്റിഫോറിനോട് പ്രതികരിച്ചത്

October 28, 2019
1 minute Read

വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന ഡിവൈഎസ്പി സോജന്റെ വിവാദ പരാമർശം വീണ്ടും ചർച്ചയാകുന്നു. കേസിൽ മൂന്ന് പ്രതികളെ വിട്ടയച്ച പശ്ചാത്തലത്തിലാണ് സോജന്റെ പ്രതികരണം വീണ്ടും ചർച്ചയായിരിക്കുന്നത്. ട്വന്റിഫോറിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ റിപ്പോർട്ടറോടായിരുന്നു സോജൻ ഇത്തരത്തിൽ പ്രതികരിച്ചത്.

ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു. 2019 ജനുവരിയിലാണ് ഈ വീഡിയോ ട്വന്റിഫോർ സംപ്രേഷണം ചെയ്തത്.

കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയിൽ കേൾക്കാം. മറ്റ് കാര്യങ്ങളൊന്നും അവർക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Read also: വാളയാര്‍ പീഡനക്കേസ്; നിങ്ങള്‍ക്ക് എന്താണ് പണി…? മന്ത്രി എ കെ ബാലനോട് വി ടി ബല്‍റാം

അതേസമയം, പരാമർശവുമായി ബന്ധപ്പെട്ട് സോജനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സോജന്റെ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കേസിൽ പൊലീസ് തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുകയാണ് എന്ന ആരോപണം ഉയർന്നിരുന്നു. കോടതി വെറുതെ വിട്ട മൂന്ന് പ്രതികൾക്കും രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് കേസ് അട്ടിമറിച്ചു എന്നുമാണ് ആരോപണം ഉയരുന്നത്. പെൺകുട്ടികളുടെ അമ്മയും പൊലീസിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top