വാളയാർ പീഡനക്കേസ്: വനിതാ കമ്മീഷൻ ചെയർപേഴ്‌സനെതിരെ കരിങ്കൊടി

വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈനെതിരെ തൃശൂരിൽ കരിങ്കൊടി കാണിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അരിമ്പൂരിൽ വെച്ച് ചെയർപേഴ്‌സനെതിരെ കരിങ്കൊടി കാണിച്ചത്.
സംസ്ഥാന വനിതാ കമ്മീഷനും അരിമ്പൂർ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ.
Read Also: വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്
എംസി ജോസഫൈൻ, കമ്മീഷൻ അംഗമായ ഷിജി ശിവജി എന്നിവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രവർത്തകർ കരിങ്കൊടി കാട്ടി. വാഹനം തടയാൻ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘർഷത്തിനിടയാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വാളയാർ പീഡനക്കേസിൽ പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here