അസിൻ ഹാപ്പിയാണ്; പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ നായിക
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വരെ തകർത്ത് അഭിനയിച്ച നടിയാണ് അസിൻ. വിവാഹത്തിനു ശേഷം അഭിനയം നിർത്തിയെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. തൻ്റെ കുടുംബവിശേഷങ്ങളൊക്കെ അസിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. ഇപ്പോൾ മകൾ ആരിൻ്റെ ജന്മദിനാഘോഷ ചിത്രവും അസിൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. മകളുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ചിത്രമാണ് അസിൻ പങ്കുവെച്ചത്. മകൾക്ക് ഇഷ്ടമുള്ള നീലനിറത്തിലാണ് ബർത്ത്‌ഡേ ആഘോഷങ്ങളുടെ തീമും ആരിൻ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൻ്റെ നിറവും. നീരാളിയുടെ രൂപങ്ങളുളള കേക്കാണ് മകള്‍ക്കായി അസിന്‍ ഒരുക്കിയിരിക്കുന്നത്.
2016ൽ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്ത അസിൻ ഭര്‍ത്താവിനോടൊപ്പം ഡല്‍ഹിയിലാണ് താമസം. 2017 ലാണ് മകള്‍ ആരിന്റെ ജനനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here