Advertisement

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം: കാനം രാജേന്ദ്രന്‍

October 30, 2019
0 minutes Read

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അറിഞ്ഞിടത്തോളം അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ നല്‍കിയ വിവരം ഇതാണ്. മണിവാസകം രോഗബാധിതനാണെന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് പൊലീസ് വെടിവച്ചുവെന്നാണ് തനിക്ക് കിട്ടിയ അറിവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനു പോലും പരിക്കേറ്റില്ല. അര്‍ത്ഥശൂന്യമായ വാദമാണ് പൊലീസിന്റേത്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം. ഭരണകൂടം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വെടിയുണ്ടകൊണ്ട് എല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പ്രാകൃതമാണ്. മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിനു മുമ്പില്‍ എത്തിക്കണമായിരുന്നു. തണ്ടര്‍ബോള്‍ട്ടിന് പൊലീസ് കൂട്ടുനില്‍ക്കേണ്ടതുണ്ടോ എന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണണമെന്ന് പ്രേമയത്തില്‍ സിപിഐ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top