നേത്രാവതി എക്സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു
ഇന്ന് രാവിലെ 9.45ന് തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം തിരിച്ച് പോകുമ്പാഴാണ് ബോഗികൾ വേർപ്പെട്ടത്.
നാല് ബോഗികളുമായി എഞ്ചിൻ മുന്നോട്ട് പോയി. എന്നാൽ വേർപ്പെട്ട ബോഗികൾ പതുക്കെ സഞ്ചരിച്ച് കൊച്ചുവേളിയിലെത്തി.
പേട്ടയിൽ വച്ച് എടുത്ത ട്രെയിനിന് വേഗം കുറവായതുകൊണ്ട് വലിയ അപകടം ഒഴിവായി. ബോഗികൾ ഘടിപ്പിച്ച് ട്രെയിൻ യാത്ര പുനരാരംഭിച്ചു. റെയിൽവേയുടെ സുരക്ഷാ വീഴ്ചയാണിതെന്നാണ് യാത്രക്കാരുടെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here