കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കണ്ണൂർ സർവകലാശാല നാളെ (01.11.2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ മഹാത്മാ ഗാന്ധി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.
മഹാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.
Read Also : എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലും അതത് ജില്ലാ കളക്ടർമാർ മഴയുടെ പശ്ചാത്തലത്തിൽ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here