ആദ്യ ജയത്തിനായി ഒഡീഷ; വിജയവഴിയിൽ തിരിച്ചെത്താൻ മുംബൈ
ഇന്ത്യൻ സൂപ്പർ ലീഗിലെ പന്ത്രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ഒഡീഷ എഫ്സിയെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം നേരിട്ട ഒഡീഷ ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്. അതേ സമയം, ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ മുംബൈ രണ്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയുമായി ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
മുംബൈ 4-3-3 എന്ന ഫോർമേഷനിലും ഒഡീഷ 4-2-3-1 എന്ന ഫോർമേഷനിലുമാണ് ഇറങ്ങുക. അമീൻ ഷെർമിറ്റി മുംബൈ അറ്റാക്കിനു നേതൃത്വം നൽകുമ്പോൾ ഡിയേഗോ കാർലോസ്, മുഹമ്മദ് ലർബി എന്നിവർ ഇരുവിങ്ങുകളിൽ അണിനിരക്കും. സെർജി കെവിൻ, പൗളോ മച്ചാദോ, റെയ്നീർ ഫെർണാണ്ടസ് എന്നിവർ മധ്യനിരയിൽ കളി മെനയും. മുഹമ്മദ് റഫീഖ്, സുഭാഷിഷ് ബോസ്, പ്രതിക് ചൗധരി, സർതക് ഗൊലുയ് എന്നിവർ പ്രതിരോധത്തിൽ ബൂട്ടണിയും. അമരീന്ദ്രർ സിംഗാണ് ഗോൾ വല കാക്കുക.
അഡ്രിയൻ സൻ്റാനയാണ് ഒഡീഷയുടെ ആക്രമണം നയിക്കുക. നന്ദ കുമാർ, സിസ്കോ ഹെർണാണ്ടസ്, ജെറി എന്നിവർ മധ്യനിരയിലുണ്ടാവും. വിനിത് റായും മാർക്കോസ് ടെബാറും ഡിഫൻസീവ് മിഡ്ഫീൽഡർമാരാവും. ശുഭം സാരംഗി, റാണ ഗരാമി, നാരായൺ ദാസ്, ഡിവാണ്ഡൊ ഡിയാഗ്നെ എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here