കൊമ്പന്മാർക്ക് ജയം അനിവാര്യം; നിർണായകമായ മൂന്ന് പോയിന്റിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ് സി ക്ക് എതിരെ

ഒൻപത് പേരായി ചുരുങ്ങിയിട്ടും ക്ലീൻ ഷീറ്റൊടെ പഞ്ചാബിനെതിരെ 1 – 0 ന് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ സ്വന്തം തട്ടകമായ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ. പ്ലേയോഫ് സാധ്യത നിലനിർത്താൻ കേരളത്തിന്റെ കൊമ്പന്മാർക്ക് ജയം അനിവാര്യമാണ്.
വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഇരു ടീമുകൾക്കും അവരുടെ പ്രധാന താരങ്ങൾ സസ്പെൻഷനിലായത് തിരിച്ചടിയാവും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര താരമായ മിലോസ് ഡ്രിൻസിച്ചും, ഒഡിഷ എഫ് സിക്ക് അവരുടെ താരങ്ങളായ ഹ്യൂഗോ ബൗമസ്, പൂട്ടിയ എന്നിവരും നാളത്തെ മത്സരത്തിൽ കളത്തിന് പുറത്തിരിക്കും. പരുക്ക് മാറി വിബിൻ മോഹൻ, ജെസുസ് ജിമെനെസ്, ഇഷാൻ പണ്ഡിത എന്നിവർ ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താകുമെങ്കിലും ഒഡിഷ നിരയിലേക്കുള്ള അഹമ്മദ് ജാഹുവിന്റെ തിരിച്ചുവരവ് വെല്ലുവിളിയാകും.
4 – 3 – 3 ഫോർമേഷനിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച ലോബേറയും സംഘവും ബ്ലസ്റ്റേഴ്സിന് എതിരെയും അതേ ഫോർമേഷനിൽ തന്നെയാകും ഇറങ്ങുക. സസ്പെൻഷനിലായ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മിലോസിന്റെ അഭാവത്തിൽ പ്രീതം കൊട്ടാലോ, അലക്സാണ്ടർ കോയഫോ ഒഡീഷൻ ആക്രമണങ്ങളെ തകർക്കാനായി കളത്തിലിറങ്ങും. പരുക്കുമാറി ടീമിൽ തിരിച്ചെത്തിയെങ്കിലും നാളത്തെ മത്സരത്തിൽ ഇഷാൻ പണ്ഡിതയെ ഉൾപ്പെടിത്തിയിട്ടില്ലെന്ന് കോച്ച് ടി ജി പുരുഷോത്തമൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിന് എതിരെ കൊച്ചിയിൽ ഇറങ്ങുന്നത് ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയെങ്കിലും, നാളെ ബ്ലാസ്റ്റേഴ്സിനെതിരെ രാഹുൽ കളിക്കാൻ ഇറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പെപ്ര, അലക്സാണ്ടർ കോയഫ്, പ്രീതം കോട്ടൽ, മിലോസ് എന്നിവർ ടീം വിടുമെന്ന അഭ്യുഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ അതി നിർണായകമാണ് ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം.
(തയ്യാറാക്കിയത്: മെറിൻ കെ ബിജു, MES College Marampally)
Story Highlights : Kerala Blasters FC against Odisha FC today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here