ദിവസ വേതനം കിട്ടിയില്ലെങ്കിലെന്താ; വിൻഡീസിൽ അടിച്ചു പൊളിച്ച് ഇന്ത്യൻ വനിതാ താരങ്ങൾ

നവംബർ ഒന്നിന് ഇന്ത്യൻ വനിതകളുടെ വിൻഡീസ് പര്യടനം ആരംഭിക്കുകയാണ്. പരമ്പരക്കായി വിൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങൾ അടിച്ചു പൊളിക്കുകയാണ്. ദിവസവേതനം ലഭിക്കുന്നില്ലെന്ന വാർത്തകൾക്കിടെയാണ് കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കു വെച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരെ ഗംഭീര കളി കെട്ടഴിച്ച ഓപ്പണർ പ്രിയ പുനിയ, വിക്കറ്റ് കീപ്പർ സുഷമ വെർമ, ടോപ്പ് ഓർഡർ താരം പൂനം റാവത്ത് എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വിൻഡീസ് ദ്വീപുകളുടെ സൗന്ദര്യം ആസ്വദിച്ച് താരങ്ങൾ പര്യടനം കളറാക്കുകയാണ്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നവംബർ ഒന്നിന് ആൻ്റിഗ്വയിലാണ് പര്യടനത്തിലെ ആദ്യ മത്സരം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണ് പര്യടനത്തിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ നടന്ന ഏകദിന പരമ്പര ഇന്ത്യ തൂത്തു വരിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here