സംസ്ഥാന അധ്യക്ഷ പദവിയോ, കേന്ദ്ര മന്ത്രി സ്ഥാനമോ ? ട്വന്റിഫോറിനോട് പ്രതികരിച്ച് സുരേഷ് ഗോപി

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ച് സുരേഷ് ഗോപി. തനിക്ക് പറയാനുള്ള കാര്യങ്ങൾ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്ന് സുരേഷ് ഗേപി പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കും. കാര്യങ്ങൾ പാർട്ടി പറയുന്നതിന് മുമ്പ് താൻ വെളിപ്പെടുത്തുന്നത് ശരിയല്ല. കാര്യങ്ങൾ പാർട്ടി തീരുമാനിച്ച് പറയുമെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു.
സുരേഷ് ഗോപി ബിജെപി അധ്യക്ഷനോ, കേന്ദ്ര സഹമന്ത്രിയോ ആയി വരുമെന്ന വിഷയത്തിൽ ചർച്ച കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ കൊഴുക്കുകയാണ്. ഈ രണ്ട് വിഷയങ്ങളിലും എന്നാൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. താൻ സിനിമകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അമിതാ ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സുരേഷ് ഗോപി തയാറായില്ല.
Read Also : സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു; എന്താകും പുതിയ തീരുമാനം..?
ഇന്നലെയാണ് ഡൽഹിയിൽ എത്തിയ സുരേഷ് ഗോപി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു താരം. ഇതിനിടെയാണ് അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി, കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചത്.
അതേസമയം സംസ്ഥാന അധ്യക്ഷപദവിയിൽ സുരേഷ് ഗോപിയ്ക്ക് താത്പര്യമില്ലെങ്കിൽ കേന്ദ്രമന്ത്രി സഭയിൽ താരത്തെ ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകും. ഇതിൽ സുരേഷ് ഗോപിയ്ക്ക് അവസരം ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നതായി നേരത്തെയും അഭ്യൂഹം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here