ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30ന് ആരംഭിക്കും

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 5 ഘട്ടമായ് നവംബർ30 ന് ആരംഭിച്ച് ഡിസംബർ 20 പൂർത്തിയാകും വിധമാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് വ്യക്തമാക്കി.
ജാർഖണ്ഡിലെ 24 ജില്ലകളിൽ 19 ഉം മാവോയിസ്റ്റ് ബാധിത ജില്ലകളാണ്. നിർഭയമായി ഇവിടങ്ങളിൽ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാനാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. നവംബർ 30, ഡിസമ്പർ 7,12,16,20 തീയതികളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക. 23ന് വോട്ടെണ്ണൽ നടക്കും. ഇന്ന് മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
ബീഹാറിൽ നിന്നു വേർപെടുത്തി, ആദിവാസികൾ കൂടുതലുള്ള ജാർഖണ്ഡ് രൂപീകരിച്ചത് 2000ൽ ആണ്. അന്നു മുതൽ ഇന്നോളം കോൺഗ്രസിന് ഝാർഖണ്ഡിൽ ഭരണം പിടിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, തെരഞ്ഞടുപ്പിൽ ബിജെപി സംസ്ഥാനമാണ് രണ്ടാം ഊഴമാണ് തേടുന്നത്.