തൊലി കറുത്തു പോയെന്ന് ഭർത്താവിന്റെ പരിഹാസം; 21കാരി ജീവനൊടുക്കി

തൊലി കറുത്തു പോയതിൻ്റെ പേരിൽ ഭർത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടർന്ന് 21കാരിയായ യുവതി ജീവനൊടുക്കി. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആറു മാസങ്ങൾക്ക് മുൻപ് വിവാഹിതയായ മഞ്ജി ബായ് ആണ് ആത്മഹത്യ ചെയ്തത്. വീടിനു പുറത്തുള്ള കിണറ്റിൽ ചാടിയായിരുന്നു ആത്മഹത്യ. കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദിനേഷ് ലോധയെ പൊലീസ് അറസ്റ്റ് ചെയ്തു.
മകൾക്ക് തൊലി കറുത്തു പോയെന്നു പറഞ്ഞ് നിരന്തരമായി ഭർത്താവ് കളിയാക്കുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. പരിഹാസം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here