ഡൽഹിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം

ഡൽഹി തിസ് ഹസാരി കോടതി പരിസരത്ത് പൊലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. പൊലീസ് വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ സംഘർഷത്തെ തുടർന്ന്
കത്തിച്ചു. അഭിഭാഷകന്റെ വാഹനത്തിൽ പൊലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പൊലീസ് മർദിച്ചതാണ് സംഘർഷത്തിന് കാരണം.

പൊലീസ് വെടിവെയ്പ്പിനെ തുടർന്ന് ഒരു അഭിഭാഷകന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കോടതി പരിസരം ഇപ്പോഴും സംഘർഷ മേഖലയായി തുടരുകയാണ്. കോടതി പരിസരത്തേക്ക് മാധ്യമ പ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.  തിസ് ഹസാരി കോടതിയിലുണ്ടായ സംഘർഷം ഡൽഹി ഹൈക്കോടതിയിലേക്കും പടരുന്ന അവസ്ഥയാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top