28 സംസ്ഥാനങ്ങളും, 9 കേന്ദ്രഭരണ പ്രദേശങ്ങളും; ഇന്ത്യയുടെ പുതിയ ഭൂപടം ഇങ്ങനെ (ചിത്രം)

ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9.
ജമമ്ു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീർ വിഭജനം ഔദ്യോഗികമായി പൂർത്തിയായി രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ പുതിയെ ഭൂപടം പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.
ഇന്നലെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരീഷ് ചന്ദ്രയാണ് ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ. ലഡാക്കിലേത് രാധാകൃഷ്ണ മാഥുറും.
Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ? [24 Explainer]
New map of Union Territories of Jammu and Kashmir and Ladakh.
ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുന്നുവെന്ന മന്ത്രിസഭ വിജ്ഞാനപനത്തിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. കശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിളാണ് 35എ. കശ്മീരിലെ സർക്കാർ ജോലി, ഭൂമി ഇടപാടുകൾ, സ്‌കോളർഷിപ്പുകൾ, മറ്റു പൊതു പദ്ധതികൾ എന്നിവയുടെയെല്ലാം ഗുണഭോക്താക്കൾ കശ്മീരികൾ മാത്രമായിരിക്കണമെന്നാണ് ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നത്. ഇതാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here