Advertisement

പുനലൂരിൽ നിർമ്മാണം ഉപേക്ഷിച്ച കുഴൽ കിണർ മൂടാത്തത് ഭീഷണിയാവുന്നു

November 3, 2019
0 minutes Read

വെള്ളം കിട്ടാത്തതിനാൽ നിർമ്മാണം ഉപേക്ഷിച്ച കുഴൽ കിണർ മൂടാത്തത് നാടിനു ഭീഷണിയാകുന്നു. പുനലൂർ കോട്ടവട്ടം കനാൽ ജംഗ്ഷന് സമീപമാണ് മൂടാത്ത കുഴൽ കിണർ അപകട ഭീഷണി ഉയർത്തുന്നത്. കുട്ടികൾ കളിക്കുന്ന സ്ഥലമായതിനാൽ എത്രയും പെട്ടെന്ന് കിണർ മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ പെടുത്തിയാണ് ഗാന്ധീഗ്രാം വാർഡിൽ രണ്ട് കുഴൽ കിണറുകൾ നിർമ്മിച്ചത്. രണ്ടിലും വെള്ളം ലഭിച്ചില്ല. ഇതോടെ കിണറുകൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉപേക്ഷിച്ചു. എന്നാൽ ഉപേക്ഷിച്ച കിണർ വേണ്ടുന്ന സുരക്ഷിതത്വം ഒരുക്കി മൂടാൻ അധികാരികൾ തയ്യാറായില്ല. ഇതോടെയാണ് കുട്ടികൾക്ക് കിണർ ഭീഷണിയായി മാറിയത്. തിരിച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ് കുഞ്ഞ് മരിച്ച വാർത്ത പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അത്രയും വിസ്താരം ഇവിടെ ഇല്ലെന്നതാണ് ആകെയുള്ള ആശ്വാസം.

കിണർ ഉപേക്ഷിച്ചപ്പോൾ തന്നെ ഇത് മൂടണം എന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ പ്ലാസ്റ്റിക് ചാക്ക് വച്ച് കുഴി അടച്ചിരിക്കുകയാണ് അധികൃതർ.

അതേ സമയം, വെള്ളം കിട്ടുന്ന സ്ഥലമാണോ എന്ന് തിരിച്ചറിയാൻ ആവശ്യമായ പരിശോധന നടത്തിയ ശേഷം കിണർ കുഴിക്കാത്തതിന്റെ പ്രശ്നങ്ങളാണിതെന്ന് ആരോപണമുയരുന്നുണ്ട് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top