Advertisement

ഇനി മുതല്‍ റോഡില്‍ നിന്ന് രണ്ടു മീറ്റര്‍ അകലെയും വീട് വയ്ക്കാം

November 4, 2019
0 minutes Read

ഇനി മുതല്‍ റോഡില്‍ നിന്ന് രണ്ടു മീറ്റര്‍ അകലെയും വീട് വയ്ക്കാം. ആറ് മീറ്ററില്‍ കുറവ് വീതിയുള്ള റോഡില്‍ നിന്ന് രണ്ടു മീറ്റര്‍ അകലെ വീടുവയ്ക്കാന്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തി.

കെട്ടിട നിര്‍മാണത്തിന് അനുവാദം വാങ്ങിയശേഷം ഉണ്ടാകുന്ന ചെറിയ ചട്ടലംഘനങ്ങള്‍ക്ക് ഇളവ് അനുവദിക്കാനും തീരുമാനമായി. ഇതു സംബന്ധിച്ച് അപ്പീല്‍ സ്വീകരിക്കാന്‍ അധികാരം നല്‍കും വിധമാണ് കെട്ടിടനിര്‍മാണച്ചട്ടം ഭേദഗതി ചെയ്യുക.

300 ചതുരശ്ര മീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍ബന്ധമാക്കുന്നതിനും തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top