‘മാ നിഷാദാ’: വാളയാർ പീഡനക്കേസിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകദിന ഉപവാസം ഇന്ന്

വാളയാർ പീഡനക്കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാലക്കാട്ട് ഏകദിന ഉപവാസ സമരം നടത്തും. ‘മാ നിഷാദാ’ എന്ന പേരിലാണ് സമരം.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ വിഎം സുധീരൻ പങ്കെടുക്കും. ഇതിനിടെ സംഭവത്തിലെ പാർട്ടി നിലപാട് വിശദീകരിക്കാൻ സിപിഐഎം ഏരിയ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
Read Also: യുഎപിഎ കേസ് വാളയാർ മറയ്ക്കാൻ; സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: വിമർശനവുമായി ജോയ് മാത്യു
അതേ സമയം തനിക്കെതിരായ ബിജെപി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാങ്കേതികമായുള്ള സാക്ഷികളെ മാത്രമെ താൻ വിസ്തരിച്ചിട്ടുള്ളെന്നും വാളയാർ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ജലജ മാധവൻ 24 നോട് പറഞ്ഞു.
കേസിൽ ശക്തമായ തെളിവുകളുണ്ടായിരുന്നെന്നും തുടക്കത്തിൽ താനാണ് പ്രോസിക്യൂട്ടറെങ്കിൽ കേസിൽ അപ്പോൾ തന്നെ തുടരന്വേഷണം ആവശ്യപ്പെടുമായിരുന്നെന്നും ജലജ വ്യക്തമാക്കി.
പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന വാദവും അവർ തള്ളിക്കളഞ്ഞു. രണ്ടാമത്തെ പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും ജലജാ മാധവൻ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here