മഹിളാ മോർച്ച പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

പാർട്ടി പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ മുസഫർ നഗറിലെ ബുധാനയിലാണ് സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന മഹിളാ മോർച്ച പ്രവർത്തകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ബിജെപി മണ്ഡൽ വൈസ് പ്രസിഡന്റ് ആശിഷ് ജെയിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സർക്കിൾ ഓഫീസർ കുശാൽ പാൽ സിംഗ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കയറൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here