Advertisement

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്

November 5, 2019
0 minutes Read

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്. അലന്ദ് താലൂക്കിലെ മദനാഹിപ്പരാഗയിലാണ് സംഭവം. ശ്രീശിയാൽ എന്നയാളാണ് ഭാര്യ സംഗീതയെ കൊലപ്പെടുത്തി മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. കൊലപാതകത്തിൽ ശ്രീശിയാലിന്റെ മാതാവിനും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് ശ്രീശിയാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top