കൊച്ചി മേയറെ മാറ്റാനുള്ള നീക്കം: യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര കൗണ്‍സിലര്‍

കൊച്ചി മേയറെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചതായി സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകര്‍. മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് ഗീതാ പ്രഭാകര്‍ പറഞ്ഞു.
അതേസമയം, മേയര്‍ സ്ഥാനത്ത് തുടരാനുള്ള സൗമിനി ജെയിന്റെ തന്ത്രമായിട്ടാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിലയിരുത്തുന്നത്. സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെപിസിസി നേതൃത്വത്തിനു മേല്‍ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദമേറിയ സാഹചര്യത്തിലാണ് ഗീതാ പ്രഭാകര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് നഗരസഭയിലെ സ്വതന്ത്ര അംഗമായ ഗീതാ പ്രഭാകര്‍ പറഞ്ഞു.എഴുപത്തിനാല് അംഗ നഗരസഭയില്‍ 38 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.
ടി ജെ വിനോദ് എംഎല്‍എ ആയതോടെ ഇത് 37 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്. ബിജെപിക്കു രണ്ടും. ഗീതാ പ്രഭാകര്‍ പിന്തുണ പിന്‍വലിച്ചതോടെ യുഡിഎഫിന്റെ അംഗബലം 36 ആയി. ഗീതാ പ്രഭാകറിന്റെ പിന്തുണ പിന്‍വലിക്കല്‍ കോണ്‍ഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here