ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 എണ്ണം മടങ്ങിയെന്ന് ധനമന്ത്രി

2018 പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകൾ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 6.31 കോടി രൂപയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്.
തുക തിരിച്ചുകിട്ടാൻ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം ലഭിച്ചു. ഇനിയും 331 ചെക്കുകളിൽ നിന്നും തുക ലഭിക്കാനുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ തുകയുളള 43 ചെക്കുകൾ മടങ്ങിയവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 4656.93 കോടി രൂപയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന കുപ്രചരണങ്ങളെ മറികടന്നാണ് പണം ഒഴുകിയത്.
കഴിഞ്ഞവർഷത്തെ പ്രളയത്തിൽ 15,664 വീടുകൾ പൂർണമായും തകർന്നിരുന്നു. ഇതിൽ 10,840 കുടുംബങ്ങളും സർക്കാർ ധനസഹായം മൂന്ന് തവണകളായി നേരിട്ട് കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here